ഉമ്മുൽഖുവൈൻ : സാങ്കേതിക സ്റ്റാർട്ടപ്പുകളെ സഹായിക്കാനും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ആഗോള സംരംഭകർക്കായി ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിൽ (യു.എ.ക്യൂ. എഫ്.ടി.ഇസഡ്) 'സോൾ' എന്ന പേരിൽ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചു. യു.എ.ക്യൂ. എഫ്.ടി. ഇസഡ് ചെയർമാൻ ഖാലിദ് ബിൻ റാഷിദ് അൽ മുഅല്ലയും പോർട്‌സ്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ശൈഖ് മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ലയും ചേർന്നാണ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തത്.

To advertise here,

നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഫിൻടെക്, ഇ.ഡി.ടെക്, പ്രോപ് ടെക്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക, ആഗോള സംരംഭകർക്ക് പുതിയ സംരംഭം പ്രയോജനപ്പെടും. വിവിധ ബിസിനസുകളെ പിന്തുണയ്ക്കാനുള്ള സേവനങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്ഫോമായും സോൾ നിലകൊള്ളും. യു.എ.ഇ. യിലും ഗൾഫ് മേഖലയിലും സ്റ്റാർട്ടപ്പുകൾക്ക് വളരാൻ ആവശ്യമായ ഇനവേഷൻ ഹബ്ബ് സൃഷ്ടിക്കാനാണ് സോൾ ലക്ഷ്യമിടുന്നതെന്ന് യു.എ.ക്യൂ, എഫ്.ടി.ഇസഡ്. ജനറൽ മാനേജർ ജോൺസൺ എം. ജോർജ് പറഞ്ഞു. സോളിന്റെ ആരംഭത്തോടെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി കൂടുതൽ ശക്തമാകും.