ദമാം: സൗദിയിലെ ദമാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിയായ യുവതി ഹിദ നൗറിൻ (23) മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

അടുത്തിടെയാണ് ഇരുവരും ദമാമിൽവെച്ച് വിവാഹിതരായത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നവഴി സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംസ്കാര നടപടിക്രമങ്ങൾ ആരംഭിച്ചു.