ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലേക്ക് ഇറാൻ തൊടുത്തുവിട്ട 29 ബാലിസ്റ്റിക് മിസൈൽ ഡ്രോണുകൾ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

To advertise here,

പ്രതിരോധ സേന ബുധനാഴ്ച പുലർച്ചെ ആകാശത്തുവെച്ചു നശിപ്പിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.എന്നാൽ പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കിഴക്കൻ മേഖലയിൽ 44 ഡ്രോണുകൾ നശിപ്പിച്ചതായി അൽ-മാലികി ചൊവ്വാഴ്ചയും അറിയിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 755 ഡ്രോണുകൾ, 51 ബാലിസ്റ്റിക് മിസൈലുകൾ, 7 ക്രൂയിസ് മിസൈലുകൾ എന്നിവയാണ് ഇതിനകം സൗദി നശിപ്പിച്ചത്. അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടായിരുന്നു.