മസ്‌കറ്റ്: മസ്‌ക്കറ്റ് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു.

To advertise here,

അല്‍ ഖുവൈര്‍ നിസാര്‍ക്കാസ് റെസ്റ്റോറന്റില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പേരാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.

മസ്‌കറ്റ് കെഎംസിസി മത്ര ഏരിയ ജനറല്‍ സെക്രട്ടറി റാഷിദ് പൊന്നാനി സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി.

മുബാറക്ക് വാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഉമര്‍ വാഫി, ഫിറോസ് എപി, ലത്തീഫ് പുറക്കാട്, ഗഫൂര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ മത്ര കെഎംസിസി സംഘടിപ്പിച്ച സീതി സാഹിബ് പുനര്‍വായന പ്രബന്ധ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അല്‍ ഖുവൈര്‍ കെഎംസിസി അംഗം മുബാറക് വാഫിക്കുള്ള ഉപഹാരം റാഷിദ് പൊന്നാനി കൈമാറി.

അല്‍ഖുവൈര്‍ കെഎംസിസി ഭാരവാഹികളായ സമദ് മച്ചിയത്ത്, റിയാസ് എന്‍ തൃക്കരിപൂര്‍, ഹാഷിം പാറാട്, ഹാഷിം വയനാട്, ശറഫുദ്ധീന്‍ പുത്തനത്താണി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

അല്‍ ഖുവൈര്‍ കെഎംസിസി പാര്‍ട്ടി വിങ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് സ്വാഗതവും കണ്‍വീനര്‍ അസീസ് കെവി തളിപ്പറമ്പ് നന്ദിയും രേഖപ്പെടുത്തി.