ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് അനൂപ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡന്റായും രാഹുല്‍ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

To advertise here,

ജിബി ജോസഫ് - വൈസ് പ്രസിഡന്റ്, റാണി സാമുവല്‍ തോമസ് -  ജോയിന്റ് സെക്രട്ടറി, നിര്‍മ്മല അലക്സ് - ട്രഷറര്‍,  റോയിസ് പി വര്‍ഗീസ് - ജോയിന്റ് ട്രഷറര്‍, ജയാ പ്രിന്‍സ് - മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍, ഗീതു മനോഷ് - കള്‍ച്ചറല്‍ വിഭാഗം കോര്‍ഡിനേറ്റര്‍, ജോണ്‍സണ്‍ പി സണ്ണി - സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍, വിപിന്‍ ജോണ്‍ തോമസ് - യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍, ഷാജു ജോസ് - മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

അനൂപ് ജോണ്‍, ബോബി ഐപ്പ്, സാബു ഐസക് മംഗലശ്ശേരി, അലക്സ് തോമസ്, സുരേഷ് ജോര്‍ജ്, നീതു ജോണ്‍, സാം ജോണ്‍ കോശി, ജോമിച്ചന്‍ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സംഘടനയുടെ ഓഡിറ്ററായി മെല്‍ബിന്‍ തോമസ് ചുമതലയേറ്റു.