സിയാറ്റിൽ: അമേരിക്കയിലെ ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ നാലായിരത്തിലധികം മലയാളി കുടുംബങ്ങളെ ഒരുമിപ്പിച്ച് സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ശക്തമാക്കി കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (KAW). മലയാളി സമൂഹത്തിന്റെ ഭാഷയും സംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സംഘടന മലയാളം ക്ലാസുകൾ, കായിക മത്സരങ്ങൾ, കുടുംബസംഗമങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം തുടങ്ങി വർഷം മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.

To advertise here,

കുട്ടികൾക്കായി പ്രവർത്തിക്കുന്ന മലയാളം സ്‌കൂളിലൂടെ ഭാഷാപഠനത്തിനും കേരളീയ പൈതൃക സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന സംഘടന, വർഷംതോറും നിരവധി കായിക മത്സരങ്ങളും കലാപരിപാടികളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ ഓണസദ്യ, സാംസ്‌കാരിക വിരുന്നുകൾ, കുടുംബ വിനോദപരിപാടികൾ എന്നിവയിലൂടെ വിവിധ പ്രായക്കാരായ മലയാളികളെ ഒരേ വേദിയിൽ എത്തിക്കുന്നതിലും KAW ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.

 

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ