ടോറോന്റോ: കാനഡയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷങ്ങൾക് വേറിട്ട അനുഭവം സമ്മാനിച്ച ഓണച്ചന്ത ആറാം സീസണിലേക്ക്. ആഹാ റേഡിയോയും എന്റെ കാനഡയും റിയൽറ്റർ അരുൺ ശിവാനന്ദനും സംയുക്തമായി അവതരിപ്പിക്കുന്ന ഓണച്ചന്ത ഇത്തവണ കൂടുതൽ വിപുലമായ പരിപാടികളുമായി എത്തുകയാണ്.

To advertise here,

ഓഗസ്റ്റ് 22-നു വോൺ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ട്‌സിൽ രാവിലെ 11 മുതൽ രാത്രി 11 വരെ നടക്കുന്ന ഓണാഘോഷത്തിൽ വിവിധ നൃത്ത സംഗീത ലൈവ് പെർഫോമൻസുകൾ, ഭക്ഷണം, ഷോപ്പിംഗ്, വിനോദ പരിപാടികൾ തുടങ്ങിയവ കൂടാതെ ഒരുപാട് സർപ്രൈസുകളും സംഘാടകർ കനേഡിയൻ മലയാളികൾക്കായി ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്കായി ഫ്രീ കിഡ്‌സ് സോണുകൾ, ഡിജെ, ഫുഡ്-വെൻഡർ സ്റ്റാളുകൾ, വനിതകളുടെ വടംവലി, ലക്കി ഡ്രോകൾ തുടങ്ങിയവയും ഓണച്ചന്ത സീസൺ 6-ന്റെ ഭാഗമായി ഉണ്ടാകും. കുടുംബസമേതം ഒരു ദിവസം മുഴുവൻ ഓണത്തിന്റെ ആഘോഷവും ആവേശവും ആസ്വദിക്കാനുള്ള വേദിയായാണ് ഇത്തവണയും ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്.

ഓണച്ചന്ത സീസൺ 6-ൽ പ്രവേശനം സൗജന്യമാണ്. സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. ഓണച്ചന്ത സീസൺ 6-േലക്ക് കാനഡയിലെ മലയാളി സമൂഹത്തിലെ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.