മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ (ടിഎംസിഎ), തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടില്‍ കുടിവെള്ളവും, ഉമ്മുല്‍ ഹസമിലെ ഒരു കെട്ടിട നിര്‍മ്മാണ സൈറ്റിലെ നൂറോളം തൊഴിലാളികള്‍ക്ക് സണ്‍ ഗ്‌ളാസ്സുകളും വിതരണം ചെയ്തു.
ജൂലൈ മാസത്തിലെ കൊടുംചൂടില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയവര്‍ക്കും പരിസരങ്ങളിലുള്ളവര്‍ക്കും ഇത് വലിയ ഒരു ആശ്വാസമായി. ടിഎംസിഎ പ്രസിഡണ്ട് ഷുസു വി.പി, സെക്രട്ടറി നവാസ്, രക്ഷാധികാരികളായ ഫുവാദ് കെ.പി, സാദിഖ് കുഞ്ഞിനെല്ലി, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: TMCA distributes bottled water and sunglasses to those in need in Bahrain`s scorching heat
Published: 12 Jul 2025, 11:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented