മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ.) ബഹ്റൈന്‍ ചാപ്റ്റര്‍, മനാമ അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഗൈനക്കോളജി വിഭാഗത്തില്‍ രോഗനിര്‍ണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണുവാനുള്ള അവസരവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

To advertise here,

ക്രിയാറ്റിന്‍, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പ് നടത്തി ആവശ്യമുള്ള ഡോക്ടറെ റിസള്‍ട്ടുമായി കാണുന്നതിനുള്ള സൗജന്യ സേവനവും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഒരുക്കി. മെഡിക്കല്‍ ക്യാമ്പിന്റെ സമാപനയോഗത്തില്‍ അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ നൗഫല്‍ അടാട്ടില്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഷൈജാസ് ആലോകാട്ടില്‍, സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് വടകര, ബി.ഡി.കെ. ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. പി വി ചെറിയാന്‍, ചെയര്‍മാന്‍ കെ.ടി. സലീം, പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ട്രഷറര്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ബി.ഡി.കെ. വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുന്‍, ജിബിന്‍, സാബു അഗസ്റ്റിന്‍, സുനില്‍, ഗിരീഷ് കെ.വി, നിതിന്‍ ശ്രീനിവാസ്, രാജേഷ് പന്മന, രേഷ്മ ഗിരീഷ്, വിനീത വിജയ്, രമ്യ ഗിരീഷ്, ധന്യ വിനയന്‍, ശ്രീജ ശ്രീധരന്‍, സലീന റാഫി, ഫാത്തിമ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.