വിവിധ മത്സര ഇനങ്ങളിലായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു

.
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പണ്‍ ജൂനിയര്‍ ആന്റ് സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ 26 വരെ സമാജം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റണ്‍ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.
വിവിധ മത്സര ഇനങ്ങളിലായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബര്‍ 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: നൗഷാദ് മുഹമ്മദ് (ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി 973 39777801), പോള്‍സണ്‍ ലോനപ്പന്‍ (ടൂര്‍ണമെന്റ് ഡയറക്ടര്‍ 973 39165761), ജെയിംസ് ജോസഫ് (ജനറല്‍ കണ്‍വീനര്‍ 973 33078662).താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം https://www.tournamentsoftware.com/cookiewall/?returnurl=%2Ftournament%2F36F5D53A-4A31-4795-83D6-F6A98AEC90E1
Content Highlights: Join the 2nd BKS Open Junior & Senior Badminton Tournament in Bahrain! Register by Oct 10, 2025. Promoting sportsmanship & talent.
Published: 06 Oct 2025, 12:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented