മനാമ: ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച 'വൈബ്സ് ഓഫ് ബഹ്റൈന്‍' സംഗീത നിശ ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യന്‍ ക്ലബ് ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് അടുത്തകാലത്തു ഇന്ത്യന്‍ ക്ലബ് ദര്‍ശിച്ചിട്ടില്ലാത്തവണ്ണം ജനങ്ങളാണ് ഒഴുകിയെത്തിയത്.
കവിയും ഗാനരചയിതാവും വയലാര്‍ അവാര്‍ഡ് ജേതാവുമായ പ്രഭാവര്‍മ മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍ വി ലിവിന്‍കുമാര്‍ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിന് ചെയര്മാന് ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, ലോകകേരള സഭാംഗങ്ങളും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി വി നാരായണന്, സുബൈര്‍ കണ്ണൂര്‍ , പി ശ്രീജിത്ത്, വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ട് നിഷ സതീഷ് നന്ദി പറഞ്ഞു.
ഗായകരായ രഞ്ജിനി ജോസും റഫീഖ് റഹ്മാനും സംഗീതജ്ഞരായ ഗൗതം, ലിബിന് എന്നിവരും ചേര്‍ന്ന് നയിച്ച സംഗീത പരിപാടിയായിരുന്നു മുഖ്യ ആകര്‍ഷണം. നൃത്ത അധ്യാപിക വിദ്യാശ്രീ ചിട്ടപ്പെടുത്തി ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ അരങ്ങിലെത്തിച്ച സംഗീത നൃത്തശില്പം 'ഋതു' കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. പ്രതിഭ സ്വരലയ ഗായകര്‍ അവതരിപ്പിച്ച സ്വാഗതഗാനവും കുട്ടികള്‍ അവതരിപ്പിച്ച അറബിക് ഡാന്‍സും പരിപാടിയുടെ മാറ്റ് കൂട്ടി.
വൈബ്സ് ഓഫ് ബഹ്റൈനില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ക്ലബ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ മുഴുവന്‍ കലാസ്നേഹികള്‍ക്കും കുടുബാംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: Prabha Varma in Vibes of Bahrain
Published: 12 Dec 2025, 12:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented