മനാമ: ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണ പുതുക്കികൊണ്ട് ബഹ്‌റൈന്‍ കേരളീയ സമാജം 76-ാം റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ പതാക ഉയര്‍ത്തുകയും റിപ്പബ്‌ളിക്ക് ദിന ആശംസ അറിയിക്കുകയും ചെയ്തു. സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയെക്കുറിച്ചു ഓര്‍മ്മപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ കെട്ടുറപ്പ് തകരാതെ കാക്കുന്നതില്‍ ഭരണഘടന വഹിക്കുന്ന പങ്ക് ബോധ്യപ്പെടുന്നതുമാണ് റിപ്പബ്‌ളിക് ദിനത്തിന്റെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു. സമാജം ട്രഷറര്‍ ദേവദാസ് കുന്നത്ത്, മുതിര്‍ന്ന സമാജം അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

To advertise here,