
ആര്യ ദയാലും സച്ചിന്‍ വാര്യരും ബഹ്റൈനില്‍ കേരളീയ സമാജം ഭാരവാഹികള്‍ക്കൊപ്പം
മനാമ: ബഹ്റൈനിലെ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ശ്രാവണം 2025'-നോട് അനുബന്ധിച്ച് സംഗീത നിശ സംഘടിപ്പിക്കുന്നു. ഗായിക ആര്യ ദയാലും സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യരും പരിപാടിയില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 26, വെള്ളിയാഴ്ച രാത്രി 7:30-നാണ് പരിപാടി. സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും സൗജന്യമായി പങ്കെടുക്കാം.
വൈവിധ്യമാര്‍ന്ന ആലാപന ശൈലികൊണ്ടും വേറിട്ട ശബ്ദംകൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ആര്യ. 2020-ല്‍ എഡ് ഷീറാന്റെ 'ഷേപ്പ് ഓഫ് യു'എന്ന ഗാനത്തിന് ആര്യ ഒരുക്കിയ കവര്‍ വേര്‍ഷന്‍, കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ആര്യ കൂടുതല്‍ ശ്രദ്ധ നേടുകയും അന്യഭാഷകളിലടക്കം നിരവധി സിനിമകളില്‍ അവസരം ലഭിക്കുകയും ചെയ്തു.
സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ വാര്യര്‍ 2010-ല്‍ പ്രദര്‍ശനത്തിനെത്തിയ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്തെത്തിയത്. 'തട്ടത്തിന്‍മറയത്ത്' (2012) എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്.
ഈ സംഗീത വിരുന്ന് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് ഓണാഘോഷത്തിന് കൂടുതല്‍ പകിട്ടേകാന്‍ സഹായിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി: വര്‍ഗ്ഗീസ് ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍: 3929194)
Content Highlights: Musical evening with Arya Dayal and Sachin Warrier at Kerala Samajam Bahrain`s Onam 2025 celebrations on Sept 26th.
Published: 25 Sept 2025, 11:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented