ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതയായ കാര്യം നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായ് അറിയിച്ചത്. പാക്‌സിതാനില്‍ നിന്ന് തന്നെയുള്ള അസര്‍ മാലികിനെയാണ് മലാല വിവാഹം ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ബര്‍മിങ്ഹാമിലെ വീട്ടില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. ആരാണ് മലാലയുടെ ഭര്‍ത്താവ് അസര്‍ മാലിക് എന്നാണ് ഏവരും ഇന്റര്‍നെറ്റില്‍ തിരയുന്നത്. കായികമേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് മലാലയുടെ ഭര്‍ത്താവ്.
സംരംഭകനായ അസര്‍ മാലിക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ഹൈ പെര്‍ഫോമന്‍സ് സെന്ററിലെ ജനറല്‍ മാനേജറാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ പ്ലെയര്‍ ഡെവല്പ്‌മെന്റ് പ്രോഗ്രാം വികസിപ്പിച്ചത് അസറാണ്. 2020 മുതലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അദ്ദേഹം പ്രവര്‍ത്തിച്ച് തുടങ്ങിയത്.
ലാഹോറിലെ അച്ചിന്‍സണ്‍ കോളേജിലായിരുന്നു പഠനം. ലാഹോര്‍ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സില്‍ ബിരുദം നേടി. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിവാഹക്കാര്യവും ഇരുവരും സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചത്.
അതേസമയം മലാലയുടെ വിവാഹത്തെ വിമര്‍ശിച്ച് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്‌റീന്‍ രംഗത്ത് വന്നിരുന്നു ചുരുങ്ങിയത് 30 വയസ്സെങ്കിലും തികയാതെ മലാല വിവാഹിതയാകുമെന്ന് കരുതിയില്ലെന്നും പുരോഗമന ചിന്താഗതിക്കാരനായ ഒരു ഇംഗ്ലീഷുകാരനെ അവര്‍ വിവാഹം ചെയ്യുമെന്നാണ് കരുതിയതെന്നും തസ്ലീമ പറഞ്ഞിരുന്നു.
Content Highlights: Who is malala`s husband asser malik
Published: 11 Nov 2021, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented