
ബെയ്ജിങ്: ചൊവ്വാഴ്ച അർധരാത്രിയോടെ ചെെനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 111 പേർ മരിച്ചതായും 200-ലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനമുണ്ടായതോടെ കെട്ടിടങ്ങൾ കുലുങ്ങുന്നതും ആളുകൾ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകർന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ ആഘാതം വെളിവാക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്.
വടക്കൻ ചെെനയിലെ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞുവീഴ്ചയുള്ള ഹൈവേകളിലൂടെയാണ് രക്ഷാപ്രവർത്തകർ പ്രദേശത്തേക്കെത്തുന്നത്. ലെെറ്റിട്ട് അടിയന്തരമായി അപകടസ്ഥലത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങളും നിലവിൽ പുറത്തുവന്നിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
Content Highlights: The Moment Massive Earthquake Hit China
Published: 19 Dec 2023, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented