ബെയ്ജിങ്: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നരയില്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് തുടങ്ങിയ ലോകനേതാക്കള്‍ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തുകഴിഞ്ഞു.
എന്നാല്‍ ചൈനയിലെ ഒരു വിഭാഗം സാമൂഹികമാധ്യമ ഉപയോക്താക്കള്‍, ആബെയ്ക്കു നേര്‍ക്ക് ആക്രമണം ഉണ്ടായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read
ആബെയ്ക്കു നേരെ വെടിയുതിര്‍ത്തയാളെ 'ഹീറോ' എന്നു വിശേഷിപ്പിച്ചും ആബെയ്ക്ക് മരണ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതുമായിരുന്നു പല സന്ദേശങ്ങളും. ജപ്പാനും ചൈനയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരമാണ് ഇത്തരത്തില്‍ അനുചിതമായ ആഹ്ലാദപ്രകടനം നടത്തുന്നതിലേക്ക് പലരെയും നയിച്ചത്.
ആബെയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആനന്ദം പ്രകടിപ്പിച്ച് ചൈനയിലെ വിവിധ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൈനീസ് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാഡിയോചാവു പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ബാഡിയോചാവു കഴിയുന്നത്.
ചൈനാ-ജപ്പാന്‍ യുദ്ധങ്ങള്‍, കിഴക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് ചൈനയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ പ്രധാനകാരണങ്ങള്‍. ഇന്ത്യയോടും തായ്‌വാനോടും അടുപ്പം സൂക്ഷിച്ചിരുന്ന ഷിന്‍സോ ആബെ, ചൈനയില്‍ അത്ര പ്രിയങ്കരനുമായിരുന്നില്ല.
Content Highlights: section of chinese social media celebrates shooting of shinzo abe
Published: 08 Jul 2022, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented