
ഇസ്ലമാബാദ്: പാക് സൈനിക മേധാവി അസീം മുനീറിന് ഇറാനിൽ മോശം അനുഭവം നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ. ഇറാനിലെ പുതിയ സുരക്ഷാ കൗൺസിൽ മൊഹ്സൻ റെസായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുഖകരമല്ലാത്ത സ്വീകരണം ലഭിച്ചതായും തുടർന്ന് ''വിമാനത്തിലേക്ക് തിരികെ പോകാൻ'' ആവശ്യപ്പെട്ടതായും ലെബനീസ് പത്രമായ 'അൽ-അഖ്ബാർ'റിപ്പോർട്ട് ചെയ്തു. ആണവപദ്ധതികളെ കുറിച്ചുള്ള ചർച്ചകളാണ് ഈ സമീപനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇറാൻ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം മുനീർ റെസായിക്ക് കൈമാറിയിരുന്നു. ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ അൽപം അയവ് പുലർത്തേണ്ടതുണ്ടെന്ന് അസീം മുനീർ പറഞ്ഞതായി 'ഇറാൻ ഇന്റർനാഷണലും' റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ''അവസാന മുന്നറിയിപ്പാണ്'' താൻ കൈമാറുന്നത്.
അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ പികാക്സ് പർവതനിരകൾ ഉൾപ്പെടെയുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായേക്കാമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ഇറാന്റെ ഏഴ് നിബന്ധനകൾ അമേരിക്ക അംഗീകരിക്കേണ്ടതുണ്ടെന്നായിരുന്നു റെസായിയുടെ പ്രതികരണം.
ഇരുവരുടെയും കൂടിക്കാഴ്ചയുടേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കപ്പുറം സൗഹൃദം പ്രകടമല്ലെന്ന റിപ്പോർട്ടുകളുമുണ്ട്. സംഭാഷണ വേളയിൽ റെസായി അകലം പാലിക്കുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. സാധാരണ നയതന്ത്ര കൂടിക്കാഴ്ചകളിൽ കാണാറുള്ളതുപോലെ നീണ്ട ഹസ്തദാനമോ പരസ്പര ആലിംഗനമോ ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ല. ആലിംഗനം ചെയ്യാനായി അസിം മുനീർ തുനിഞ്ഞെങ്കിലും അനുകൂലമായ സമീപനമല്ലായിരുന്നു മൊഹ്സൻ റെസായിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇരുവരുടേയും ഈ ശരീരഭാഷയും ഈ റിപ്പോർട്ടുകൾക്ക് കാരണമായിട്ടുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവരുമായും അസീം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ 'ഇറാന് പുതിയതായി ഒന്നും പറയാനില്ല'' എന്നാണ് ഖാലിബാഫ് പ്രതികരിച്ചത്.
Content Highlights: Pak Army Chief Asim Munir faced a cold reception during his meeting with Iran's security council member Mohsen Rezaei., Munir conveyed Donald Trump's ultimatum regarding Iran's nuclear program and potential US attacks., Rezaei stated that the US must accept Iran's seven conditions, and Parliament Speaker Mohammad Bagher Ghalibaf said Iran has nothing new to say.
Published: 22 Oct 2026, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented