ടെഹ്‌റാൻ: പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ വധത്തിനു പ്രതികാരമായി ലക്ഷ്യമിടാനുള്ള ലോകനേതാക്കളുടെ പേര് പ്രസിദ്ധീകരിച്ച് ഇറാനിയൻ ദിനപത്രമായ ഹംഷഹ്റി.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർത്‌സ് എന്നിവരുൾപ്പെെട 13 നേതാക്കളുടെ പേരുകളാണ് പത്രം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
ഇറാനുനേരേ നടന്ന ആക്രമണങ്ങളിൽ അപലപിക്കാത്തതിലുള്ള അമർഷമാണ് യൂറോപ്യൻ നേതാക്കളുടെ പേരുകളുൾപ്പെടുത്താനുള്ള കാരണം.
ഖമനേയിയുടെ വധത്തിനുപിന്നിലുള്ളവരോടു പ്രതികാരം ചെയ്യുമെന്ന് മകനും ഇറാന്റെ പരമോന്നതനേതാവുമായ മൊജ്താബ ഖമനേയി പ്രതിജ്ഞചെയ്തിരുന്നു. ഈ പ്രസ്താവനയ്ക്കൊപ്പമാണ് പത്രം പട്ടികനൽകിയത്. ഫെബ്രുവരി 28-ലെ യു.എസ്.-ഇസ്രയേൽ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു കബറടക്കം.
Content Highlights: Hamshahri newspaper published a list of 13 international leaders targeted for retaliation., The list includes Donald Trump, Benjamin Netanyahu, Keir Starmer, and others., Retaliation pledge follows the death of Ayatollah Ali Khamenei on February 28, 2026., Mojtaba Khamenei has vowed to avenge his father's death., The move highlights escalating tensions following the US-Israel attack.
Published: 13 Jul 2026, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented