
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് തങ്ങളുടെ സംഭാഷണം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രി പുതുവത്സര ആശംസകൾ നേർന്നു. ഇസ്രായേൽ പ്രധാനമന്ത്രിയെ ‘സുഹൃത്ത്’ എന്നാണ് കുറിപ്പിൽ മോദി വിശേഷിപ്പിച്ചത്.
Content Highlights: PM Modi met with Israeli PM Netanyahu to strengthen strategic partnership, discuss regional issues, and reaffirm commitment to fighting terrorism.
Published: 07 Jan 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented