ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായുടെ വിവാഹമാണ് ഇപ്പോള്‍ അന്തര്‍ദേശീയ രംഗത്തെ ഏറ്റവും വലിയ സംസാര വിഷയം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് മലാലയുടെ വരന്‍.

To advertise here,

ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും വരുന്ന വിവാഹാശംസകള്‍ക്ക് നന്ദിയറിയിക്കുകയാണ് അസ്സര്‍ മാലിക്. മലാല തനിക്ക് ഏറെ പിന്തുണ നല്‍കുന്ന സുഹൃത്തും ഹൃദയാലുവായ പങ്കാളിയുമാണെന്ന് അസ്സര്‍ ട്വീറ്റ് ചെയ്തു. ഭാവി ജീവിതം മലാലയോടൊന്നിച്ച് ചെലവഴിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അസ്സര്‍ മാലിക് പറഞ്ഞു.

വിവാഹ വസ്ത്രത്തില്‍ അസ്സറും മലാലയും കേക്ക് മുറിക്കുന്ന ചിത്രവും അസര്‍ ട്വീറ്റ് ചെയ്തു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ശൈലി പിന്തുടര്‍ന്നാണ് തങ്ങള്‍ വിജയത്തിന്റെ പ്രതീകമായ കേക്ക് മുറിക്കുന്നതെന്നും അസര്‍ ട്വീറ്റില്‍ പറഞ്ഞു.

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.

Content Highlights: In Malala, I found the most supportive friend, a beautiful and kind partner’: Asser Malik