വാഷിങ്ടണ്‍: ലോക റെസ്‌ലിങ് മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് ഹൃദയാഘാതംമൂലം മരിച്ചു. 36 വയസ്സായിരുന്നു. ട്രിപ്പിള്‍ എച്ച്  ചീഫ് കണ്ടന്റ് ഓഫീസര്‍ പോള്‍ ലിവെസ്‌ക്കാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി  ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വയറ്റ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. വേദികളില്‍ സാന്നിധ്യമറിയിച്ചിരുന്നില്ല. 

To advertise here,

വിന്‍ഡം റൂത്തന്‍ഡ എന്നാണ് യഥാര്‍ഥ പേര്. 2009 മുതല്‍ അദ്ദേഹം റെസ്‌ലിങ് രംഗത്തുണ്ട്. കുറച്ചുകാലം രംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും ഡബ്ല്യൂ.ഡബ്ല്യൂ.ഇ.യില്‍ (World Wrestling Entertainment) തിരിച്ചെത്തിയിരുന്നു. 

മൂന്നുവട്ടം ഗുസ്തി ലോക ചാമ്പ്യനായിട്ടുള്ള വയറ്റ്, റെസ്‌ലിങ് പാരമ്പര്യമുള്ളയാളാണ്. ഇദ്ദേഹത്തിന്റെ പിതാവും മുത്തശ്ശനുമെല്ലാം പ്രൊഫഷണല്‍ റെസ്‌ലിങ് താരങ്ങളായിരുന്നു. അമ്മാവനും റെസ്‌ലിങ് താരമായിരുന്നു.