
ധാക്ക (ബംഗ്ലാദേശ്): പ്രവാചകനെതിരായ വിവാദ പരാമര്ശത്തിന്റെ പേരില് ഇന്ത്യയില് ചാവേര് ആക്രമണങ്ങള് നടത്തുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല് ഖ്വയ്ദ. ഡല്ഹി, മുംബൈ, ഉത്തര്പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില് ആക്രമണം നടത്തുമെന്നാണ് അല് ഖ്വയ്ദ ഇന് ഇന്ത്യന് സബ്കോണ്ടിനന്റ് (ഐ.ക്യു.ഐ.എസ്) ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ടുചെയ്തു. ബംഗ്ലാദേശിലെ മതനിരപേക്ഷ എഴുത്തുകാര്ക്കും ബ്ലോഗര്മാര്ക്കും എതിരെ ആക്രമണങ്ങള് നടത്തിയിട്ടുള്ള ഭീകരസംഘടനയാണ് ഐ.ക്യു.ഐ.എസ്. പാകിസ്താന്.
ബംഗ്ലാദേശ്, മ്യാന്മര്, ഇന്ത്യ എന്നീ രാജ്യങ്ങളില് സംഘടനയില്പ്പെട്ട ഭീകര പ്രവര്ത്തകരുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവാദ പരാമര്ശത്തില് ലോകം മുഴുവനുമുള്ള മുസ്ലിം വിഭാഗക്കാരുടെ ഹൃദയം തകര്ന്നിരിക്കുകയാണെന്നും, പ്രതികാരദാഹമാണ് അവരുടെ ഹൃദയത്തിലുള്ളതെന്നും ഭീകര സംഘടന അവകാശപ്പെട്ടു. കാവി ഭീകരര് ആക്രമണത്തിനായി കാത്തിരിക്കാനും ജൂണ് ആറ് എന്ന തീയതിവച്ച കത്തില് ഭീഷണി മുഴക്കുന്നുണ്ട്.
ബി.ജെ.പി. മുന് വക്താക്കളായ നൂപുര് ശര്മ, നവീന് കുമാര് ജിന്ഡാല് എന്നിവര് നടത്തിയ വിവാദ പരാമര്ശത്തെത്തുടര്ന്ന് ചില രാജ്യങ്ങള് ഇന്ത്യന് സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്ന്ന് നേതാക്കള്ക്കെതിരെ ബി.ജെ.പി. നടപടി സ്വീകരിച്ചു. വിമര്ശനത്തിന് ഇടയാക്കിയ പരാമര്ശങ്ങള് സര്ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: Al-qaeda threatens terror attacks india
Published: 08 Jun 2022, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented