ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹുക്ക പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനാല്  പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ച 3.15 ഓടെയാണ് സംഭവം.

To advertise here,

പാര്‍ലറില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇരു വിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ത്തയായും പോലീസ് സംശയിക്കുന്നുണ്ട്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആയുധം കണ്ടെടുക്കാനുമായിട്ടില്ല.