
തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രമോദ് കോട്ടൂളി. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ പുറത്താണ് പുറത്താക്കൽ നടപടി ഉണ്ടായത്. ഈ തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. സ്ക്രിപ്റ്റ് തയ്യാറാക്കിയത് പാർട്ടിക്കകത്ത് ആണോ പുറത്താണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പാർട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല, നിഗമനങ്ങളുടെ പുറത്താണ് തന്നെ പുറത്താക്കിയത്. ഇത്തരം ഒരു വ്യാജ വാർത്ത നിർമ്മിച്ചത് ആര് എന്നെങ്കിലും പാർട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കും - പ്രമോദ് പറഞ്ഞു.
ശ്രീജിത്തുമായി പണം ഇടപാട് ഉണ്ടായിട്ടില്ല എന്ന് ശ്രീജിത്ത് തന്നെ പറഞ്ഞു. ശ്രീജിത്തിന് ചില കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടായി. ചിലരുടെ പേരുകളും ഈ വിഷയത്തിലെ അവരുടെ ഇടപെടലുകളും ശ്രീജിത്ത് തുറന്ന് പറഞ്ഞു. ഈ കാര്യങ്ങൾ പറയേണ്ടയിടത്ത് കൃത്യമായി പറയും. കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകും. ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിലും പ്രമോദ് എന്ന വ്യക്തിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. തന്നെ അറിയിക്കാതെ ആണ് പാർട്ടി യോഗം ചേർന്നത്. പുറത്തായ കാര്യം അറിഞ്ഞത് പത്ര പ്രസ്ഥാവനയിലൂടെ ആണ്. ഇത് പാർട്ടിയുടെ രീതി അല്ല. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പ്രമോദ് കൂട്ടിച്ചേർത്തു.
Content Highlights: whose script behind this pramod kottooli ask expelled from cpm
Published: 15 Jul 2024, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented