കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലുമായി വഖഫ് സംരക്ഷണ സമിതി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതി വാദിക്കുന്നത്.

To advertise here,

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ ഹര്‍ജിക്കാര്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് 1950ലെ ആധാരപ്രകാരം ഭൂമി ഫറൂഖ് കോളേജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥയുള്ളതിനാല്‍ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും കേരള വഖഫ് ബോര്‍ഡിനെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.