പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് വസീഫിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ബാലസംഘം പ്രവര്‍ത്തനത്തിലൂടെയാണ് വസീഫ് പൊതു പ്രവര്‍ത്തനത്തിലെക്ക് കടന്നു വരുന്നത്.ബാല സംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചായിരുന്നു തുടക്കം.

To advertise here,

എസ്എഫ്‌ഐ  മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (MAMO കോളജ് ) യൂണിറ്റ് സെക്രട്ടറി യൂണിയന്‍ ഭാരവാഹി തുടര്‍ന്ന് എസ്എന്‍ കോളജ് ചേളന്നൂരില്‍ M.ED ന് പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചു. Mamo കോളേജ് കോഴിക്കോട്, CMS കോളജ്, ഫാറൂഖ് കോളേജ് SN കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും, ബി എഡ്, എം എഡ് എന്നിവയും നേടി.

ഡിവൈഎഫ്‌ഐ യുടെ  സൗത്ത് കൊടിയത്തൂര്‍ യൂണിറ്റ് സെക്രട്ടറി, കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെക്രട്ടറി, തിരുവമ്പാടി  ബ്ലോക്ക് ട്രഷറര്‍, സെക്രട്ടറി കോഴിക്കോട് ജില്ലാ ട്രഷറര്‍, പ്രസിഡന്റ് സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു. വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളജ് മെറിറ്റ് അട്ടിമറിച്ചതിന് എതിരെയുള്ള സമരം ഉള്‍പെടെയുള്ള നിരവധി സമര പോരാട്ടങ്ങളുടെ ഭാഗമായി 66 ദിവസം ജയില്‍ വാസം അനുഭവിച്ചു.

നിലവില്‍ FMHSS കൂമ്പാറയില്‍ കോമേഴ്‌സ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ആയി ജോലി ചെയ്യുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് ആയും ചുമതല നിര്‍വഹിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അക്കൗണ്ട് ഓഫീസര്‍ ആയി വിരമിച്ച വളപ്പില്‍ വീരാന്‍ കുട്ടിയുടെയും വഹീദ യുടേയും മകന്‍. തിരുവനതപുരത്ത് ഗവണ്‍മെന്റ് ഹോമിയോ കോളജില്‍ എംഡി ചെയ്യുന്ന ഡോക്ടര്‍ അര്‍ഷിദ ആണ് ഭാര്യ.