തിരുവനന്തപുരം: കോടതികള്‍ നടത്താനുള്ള ചെറിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ അത് പൂര്‍ണമായി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ഭരണ ട്രിബ്യൂണല്‍. 

To advertise here,

 ട്രിബ്യൂണലിന്റെ മുഖ്യ ബെഞ്ചിന്റെയും രാജ്യത്തുടനീളമുള്ള ബെഞ്ചുകളുടെയും നിലവിലുള്ള കേസുകള്‍ കഴിയും വേഗം തീര്‍പ്പാക്കാനുള്ള പരിശ്രമത്തിലാണെന്നും ട്രിബ്യൂണല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ, സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രിബ്യൂണല്‍ സിറ്റിങ്ങുകള്‍ക്ക് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 22 മുതല്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളുടെ വെളിച്ചത്തില്‍ അത് തുടരാനായില്ല. 

രാജ്യം ലോക്ക് ഡൗണില്‍ ആയതോടെ, ട്രിബ്യൂണലിന്റെ ബെഞ്ചുകളുടെ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമായി. അഭിഭാഷകര്‍ക്കോ ജീവനക്കാര്‍ക്കോ പങ്കെടുക്കാന്‍ കഴിയാതായി. 

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹിയറിംഗുകള്‍ നടത്താനുള്ള സൗകര്യം ആദ്യം ലഭ്യമായിരുന്നില്ല, ആവശ്യമായ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിലവില്‍ സജ്ജമായിരുന്നുമില്ല. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ അത്തരം ഉപകരണങ്ങള്‍ വാങ്ങാനും കഴിയുമായിരുന്നില്ല.

മുഖ്യ ബെഞ്ച് പ്രവര്‍ത്തനം ഏപ്രില്‍ 2 മുതല്‍ 12 വരെ ഒരു ചെറു അവധിയിലായിരിക്കുമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 15 മുതല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ച് ട്രിബ്യൂണല്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.