
തിരുവനന്തപുരം: രോഗികള്‍ക്ക് സഹായകമായ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ശ്രീചിത്രയിലെ താത്കാലിക ഡയറക്ടര്‍ ഡോ.കെ. ജയകുമാര്‍. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥാപനത്തെ പരമാവധി രോഗിസൗഹൃദവും ജീവനക്കാരുമായി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറായിരുന്ന ആശാ കിഷോറിന് കാലാവധി നീട്ടി നല്‍കിയ ഭരണസമിതി തീരുമാനം കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്.
നിലവില്‍ വിവിധ പദ്ധതികളിലായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടിക്കണക്കിന് രൂപ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിക്കാനുണ്ട്. അത് നേടിയെടുക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നിരവധി ഗവേഷണങ്ങളും മറ്റും നടന്നിട്ടുണ്ട്. അതിന് പകരം സാധാരണക്കാരായ രോഗികളെ ചികിത്സിക്കുന്നതിന് ഉപകാരപ്രദമായ ഉപകരണ വികസനത്തിനുള്ള ഗവേഷണങ്ങളില്‍ ശ്രദ്ധ ചെലുത്തും.
ശ്രീചിത്ര എന്നത് ചികിത്സാ കേന്ദ്രം കൂടിയാണ്. അത് മുന്‍നിര്‍ത്തിയുള്ള സമീപനം തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പുതിയ ഡയറക്ടര്‍ വരുമ്പോള്‍ ഇതിനെ കൂടുതല്‍ മികച്ച ഒരു കേന്ദ്രമായി മാറ്റി കൈമാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാന്‍ ജയകുമാര്‍ തയ്യാറായില്ല. പുറത്ത് കേള്‍ക്കുന്നതുപോലെ ഇവിടെ ജീവനക്കാര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Temporary Director takes charge in Sree Chitra
Published: 12 Nov 2020, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented