
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു സംഘടനകളിലെയും പ്രവർത്തകർ തമ്മിൽ തിങ്കളാഴ്ച രാത്രി സംഘർഷമുണ്ടായത്.
യൂണിയൻ തിരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ ഇരു സംഘടനകളും പ്രകടനം നടത്തിയിരുന്നു. പ്രകടനങ്ങൾ പാളയത്ത് മുഖാമുഖം വന്നതിനു പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും പിന്നാലെ കല്ലേറുമുണ്ടാവുകയായിരുന്നു. കല്ലും തടിക്കഷണങ്ങളും ഉൾപ്പെടെ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മൂന്നുവട്ടമാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
തിങ്കളാഴ്ച ഉച്ച മുതൽ സർവകലാശാല ആസ്ഥാനത്ത് സംഘർഷ സാഹചര്യം നിലനിന്നിരുന്നു. സംഘർഷസാധ്യത മുൻനിർത്തി പ്രദേശത്ത് വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു.
സംഘർഷത്തിന് പിന്നാലെ എ.എ. റഹീം, എം.വി. ജയരാജൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ സംഭവസ്ഥലത്ത് എത്തി. പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വിദ്യാർഥികൾ കുത്തിയിരിപ്പ് നടത്തിയിരുന്നു. അൽപസമയത്തിനുശേഷം സ്ഥിതിഗതികൾ ശാന്തമായി.
അതേസമയം പോലീസ് ഏകപക്ഷീയമായി തങ്ങളെ ആക്രമിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വലിയ വിജയമാണ്നേടിയിരുന്നത്. 37-ൽ 35 സീറ്റും നേടിയിരുന്നു.
Content Highlights: sfi and ksu clash at thiruvananthapuram after kerala university election
Published: 25 May 2026, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented