പേരാമ്പ്ര: തീപിടിച്ച കാറിന്റെ ഉള്ളിൽക്കുടുങ്ങിയ ഗർഭിണിയായ യുവതി വെന്തുമരിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലുണ്ടായ അപകടത്തിൽ കക്കറമുക്ക് പൂവത്തുംചാലിൽ സോനയാണ് (27) മരിച്ചത്. ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
കാറോടിച്ചിരുന്ന ഭർത്താവ് രജിൻലാൽ (34) തീപിടിച്ചയുടനെ കാറിൽനിന്ന് പുറത്തിറങ്ങി. പിൻസീറ്റിൽ ഇരുന്നിരുന്ന സോനയെ കാറിൽനിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിദേശത്തായിരുന്ന രജിൻലാൽ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്.
പാലേരി കുയിമ്പിൽപ്പാലം കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു.
Content Highlights: Fatal car fire incident occurred in Perambra, Kozhikode., The victim, Sona, was a pregnant woman traveling home from a hospital visit
Published: 15 May 2026, 10:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented