ആലപ്പുഴ: കരൺ ഗ്രൂപ്പ് കമ്പനികളുടെ ചെയർപേഴ്സനും സാമൂഹിക പ്രവർത്തകയുമായ ബെറ്റി കരൺ (സുഭദ്ര രവി കരുണാകരൻ - 89) അന്തരിച്ചു. പ്രമുഖ കയര്‍ വ്യവസായിയായിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. മകള്‍: ഗീത രവി കരുണാകരന്‍. സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് ആറിന് ആലപ്പുഴ സെൻ്റ് ജോസഫ്സ് കോളജിന് സമീപം ശാന്തിഭവൻ വീട്ടുവളപ്പിൽ.
എക്സൈസ് മന്ത്രിയായിരുന്ന എൻ.ശ്രീനിവാസന്റെയും കെ.സി.സരസ്വതിയുടെയും മകളാണു ബെറ്റി. 2006 ല്‍ ബെറ്റി ആലപ്പുഴയില്‍ സ്ഥാപിച്ച രവി കരുണാകരന്‍ സ്മാരക മ്യൂസിയം രാജ്യാന്തരതലത്തിലും പ്രശസ്തമാണ്. ഭര്‍ത്താവിന്റെ മരണശേഷമാണ് രവി കരുണാകരന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥ്യം ബെറ്റി ഏറ്റെടുത്തത്.
ചെന്നൈ ക്വീൻ മേരീസ് കോളജിൽനിന്നു ബിരുദം നേടി. രവി കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായും ബെറ്റി പ്രവർത്തിച്ചു വരികയായിരുന്നു. ബിസിനസ് സംബന്ധമായും അല്ലാതെയും നൂറിലേറെ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെയെല്ലാം സൗഹൃദങ്ങൾ വളർത്തുകയും ചെയ്തിരുന്നു.
Content Highlights: Obituary- Betty Karan
Published: 22 Oct 2025, 03:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented