തിരുവനന്തപുരം: കെ. രാധാകൃഷ്ണന് പകരം മന്ത്രിസഭയിലേക്കെത്തിയ ഒ.ആര്‍. കേളുവിന് വകുപ്പുകള്‍ നല്‍കിയതില്‍ വിവാദം. മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണന് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകളും നല്‍കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ നിന്ന് ആദ്യമായി ഒരു സിപിഎം നേതാവ് മന്ത്രിയാകുകയും അദ്ദേഹം ഗോത്രവിഭാഗത്തില്‍നിന്ന് ആകുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന് നല്‍കിയ വകുപ്പ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം മാത്രമാകുന്നുവെന്നതാണ് വിവാദത്തിന് കാരണം.
രാധാകൃഷ്ണന് നല്‍കിയിരുന്ന വകുപ്പുകള്‍ കേളുവിന് നല്‍കാതെ അത് എടുത്തുമാറ്റിയെന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശനം. വകുപ്പുള്‍ എടുത്തുമാറ്റിയത് സവര്‍ണ പ്രീണനമാണെന്ന വിമര്‍ശനം ഗോത്രവര്‍ഗ നേതാവ് ഗീതാനന്ദന്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഒ.ആര്‍.കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്നാണ് ആദിവാസി ഗോത്ര മഹാസഭ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറയുന്നത്.
ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. സിപിഎം സവര്‍ണപ്രീണനം നടത്തുന്നുവെന്ന വ്യാഖ്യാനവുമുണ്ട്. തെറ്റ് തിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും അദ്ദേഹം പറയുന്നു. വിഷയം പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. യുഡിഎഫ് കാലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പി.കെ ജയലക്ഷ്മിയെ മന്ത്രിയാക്കിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഒരു മന്ത്രി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് വരുന്നത്.
പതിമൂന്നാം കേരളാ നിയമസഭയിലെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി. കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു ജയലക്ഷ്മി. ഇടതുപക്ഷം എപ്പോഴും വിമര്‍ശിക്കുന്ന യുഡിഎഫ് പോലും ഇത്രയും പുരോഗമനപരമായ നീക്കം നടത്തിയപ്പോള്‍ സ്വയം പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.
Content Highlights: Not giving Devaswam to OR Kelu will send a bad message
Published: 21 Jun 2024, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented