മലപ്പുറം: നിലമ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നവജാതശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിനിയായ യുവതിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഇത്തരത്തിൽ ഉപേക്ഷിച്ചത്. ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ കുഞ്ഞിനെ കണ്ട് വിവരം അധികൃതരെ അറിയിച്ചത്.
ഇന്നലെ വൈകിട്ടാണ് ഗർഭിണിയായ യുവതി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവർ അവിടെത്തന്നെ തുടരാൻ താല്പര്യം കാണിച്ചു. പിന്നീട് അർദ്ധരാത്രിയോടെ ശുചിമുറിയിൽ പോയ യുവതി അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് നിഗമനം.
രാവിലെ ശുചീകരണ തൊഴിലാളികൾ എത്തുന്നതുവരെ കുഞ്ഞ് ബക്കറ്റിനുള്ളിൽ തന്നെയായിരുന്നു എന്നാണ് വിവരം. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. യുവതിക്കൊപ്പം ആശുപത്രിയിൽ എത്തിയ ബന്ധുക്കളെക്കുറിച്ചും കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും പോലീസ് കൂടുതൽ വ്യക്തത തേടുന്നുണ്ട്.
Content Highlights: A newborn baby was found abandoned in a hospital bathroom bucket in Nilambur. Police have launched an investigation into the incident.
Published: 28 Jul 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented