വിഴിഞ്ഞം:  കടലേറ്റത്തിൽ നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിന് പൂന്തുറയിലെ തീരക്കടലിൽ ഭൂവസ്ത്രക്കുഴലുകൾ (ജിയോ ട്യൂബുകൾ) സ്ഥാപിക്കുന്നതിന്റെ തുടർ ജോലികൾക്കായി  പുതിയ ബാർജ് എത്തിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോയൽ വേവ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ നേത്യത്വത്തിൽ മുംബൈയിൽ നിന്നാണ്  എം.വി ജെൽകമൽ എന്ന ബാർജെത്തിച്ചത്.

To advertise here,

മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുളള വാർഫിലടുപ്പിച്ച ബാർജിനെയും അതിലുളള ജീവനക്കാരെയും  തുറമുഖ പർസർ വിനുലാൽ, അസി.കൺസർവേറ്റർ അജീഷ് മണി എന്നിവരുടെ നേതൃത്വത്തിൽ  പരിശോധന നടത്തി. 

ചൊവ്വാഴ്ചയോടെ ബാർജിനെ പൂന്തുറയിലെത്തിക്കും. തുടർന്നാവും ഭൂവസ്ത്രക്കുഴൽ സ്ഥാപിക്കുന്ന പ്രവ്യത്തികൾ തുടക്കമിടുക .നേരത്തെ കടലിൽ ജീയോ ട്യൂബുകൾ സ്ഥാപിച്ചിരുന്നു. ഇതിനനുബന്ധമായാണ് പുതിയ ട്യൂബുകൾ സ്ഥാപിക്കുക എന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.