തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ ഉദ്യോഗസ്ഥനായ എസ്. സന്ദീപ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും പരാതിക്കാരുടേയും ദൃക്‌സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിക്കുന്ന പ്രധാന വാദം. സെഡ് പ്ലസ് സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന കൃത്യനിർവഹണം മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു. രാവിലെ 11 മണിയോടെയാകും കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം, ജാമ്യഹർജിയിൽ കക്ഷിചേരാൻ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപേക്ഷ നൽകും. നിലവിലെ ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസും അജയ് ജൂവൽ കുര്യാക്കോസുമാണ് ഹർജിയിൽ കക്ഷിചേരാൻ ഒരുങ്ങുന്നത്. പ്രോസിക്യൂഷനും ഈ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് സാധ്യത.
Content Highlights: Alappuzha District Sessions Court to review bail plea for former CM security officers., Accused claim their actions were part of duty to provide Z-plus security.
Published: 26 May 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented