കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും അത് ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി നടക്കുന്നതുപോലെ അതെല്ലാം നടക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

To advertise here,

നേരത്തെ, ഫാത്തിമ തഹ്‍ലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു. തഹ്ലിയയെ തിരുത്തി സമസ്തയും രംഗത്തുവന്നു. അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വർജിക്കണമെന്നായിരുന്നു സമസ്തയുടെ ആവശ്യം.

പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒപ്പിട്ട ഒരു കരാർ നിലവിലുണ്ട്. ഈ കരാറിന്റെ തുടർച്ച എങ്ങനെയാകണം എന്ന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ പരിശോധനകൾ ആവശ്യമാണ്. കരാറിൽനിന്ന് ഒരു കക്ഷിക്ക് ഏകപക്ഷീയമായി പിന്മാറാൻ കഴിയുമോ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഫണ്ടുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുമേൽ ഉപാധികൾ വെക്കാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.