തിരുവനന്തപുരം:മുട്ടിൽ മരം മുറി കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ തന്നെ ഫോൺ വിളിച്ചിരുന്നുവെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാർ. ഫോൺ വിളിച്ചെങ്കിലും ഇയാൾക്ക് മുട്ടിൽ മരം മുറിയുമായുള്ള ബന്ധം അറിയില്ലായിരുന്നു. സ്വന്തം പറമ്പിലെ മരം കൊണ്ടുപോവാൻ സാധാരണ പൗരന് അനുവദിക്കുന്ന പാസിന് അപേക്ഷിച്ചിട്ടും ഫോറസ്റ്റുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പറഞ്ഞത്. വിഷയത്തിൽ നിവേദനം നൽകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശ്രീകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

നിയമപരമായ കാര്യമാണെങ്കിൽ നോക്കാമെന്ന് പറയുക മാത്രമാണ് ചെയ്തത്. അന്ന് താൻ ഓഫീഷ്യൽ നമ്പറാണ് ഉപയോഗിച്ചത്, സ്ഥാനം ഒഴിഞ്ഞപ്പോൾ തിരിച്ചുകൊടുത്തു. ഇതിലേക്കാണ് വിളിച്ചത്. ഡീറ്റെയിൽസ് എല്ലാവർക്കും പരിശോധിക്കാവുന്നതുമാണ്. മന്ത്രിയെ കാണാൻ ആർക്കും സമയം ചോദിക്കാം, അതുപോലെയുള്ള ഒരു വ്യക്തി ആയിട്ട് മാത്രമാണ് ഇയാളോട് ഇടപെട്ടതും. തന്നെ ഇതുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചാൽ വിജയിക്കില്ലെന്നും അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും ശ്രീകുമാർ പറഞ്ഞു.

ഞാൻ ആയളെ അങ്ങോട്ട് വിളിച്ചുവെന്നൊക്കെ പറയുന്നത് ശരിയല്ല. ആരെയും തനിക്ക് വിളിക്കേണ്ട ആവശ്യമില്ല. ഫോൺ രേഖയിൽ അങ്ങോട്ട് വിളിച്ചതായി കാണുന്നത് മിസ്ഡ് കോൾ വന്നപ്പോൾ തിരിച്ച് വിളിച്ചതാവാം. അല്ലാതെ തനിക്ക് ഇതിൽ ബന്ധമില്ലെന്നും ശ്രീകുമാർ പറഞ്ഞു.