
കല്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരേ വെളിപ്പെടുത്തലുമായി കൂടുതല്‍ കര്‍ഷകര്‍. മരക്കച്ചവടം ഉറപ്പിച്ചപ്പോള്‍ പറഞ്ഞതുക നല്‍കാതെ റോജി അഗസ്റ്റിന്‍ വഞ്ചിച്ചെന്ന് കര്‍ഷകനായ ആവലാട്ടുകുന്ന് ബാലന്‍ പറഞ്ഞു. കാലപ്പഴക്കമുള്ള മരങ്ങള്‍ക്ക് വളരെ കുറഞ്ഞ വില പറഞ്ഞുറപ്പിച്ചശേഷമാണ്, അതുപോലും നല്‍കാതെ ഇവർ ആദിവാസികര്‍ഷകനെ വഞ്ചിച്ചത്.
ഒരുലക്ഷം രൂപ മരത്തിന് പറഞ്ഞെങ്കിലും പിന്നീട് 87,000 രൂപയ്ക്കാണ് കച്ചവടം ഉറപ്പിക്കുന്നത്. ഇതില്‍ 7,000 രൂപ റോജി അഗസ്റ്റിന്‍ ആവലാട്ടുകുന്ന് ബാലന് നല്‍കി. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്നും ബാലന്‍ വെളിപ്പെടുത്തുന്നു.
'സര്‍ക്കാരില്‍നിന്ന് ഓര്‍ഡര്‍ വന്നപ്പോള്‍ ഈട്ടിമരം കൊടുത്തു. വീടിന് ദോഷം തന്നെയായിരുന്നു അത്. റോജിമോന്‍ മരം കച്ചവടമാക്കാന്‍ വന്നു, മരം ഞങ്ങള്‍ കൊടുത്തു. അഡ്വാന്‍സായി 7,000 രൂപ തന്നു. ഒരുലക്ഷം രൂപ പറഞ്ഞിട്ട്, 87,000 രൂപയക്കായിരുന്നു കച്ചവടം. അതില്‍ 7,000 തന്നു, ബാക്കി പൈസ തരാമെന്ന് പറഞ്ഞിട്ട് തന്നുമില്ല. പിന്നെ ഞാന്‍ അന്വേഷിക്കാന്‍ പോയിട്ടുമില്ല', ബാലന്‍ പറഞ്ഞു.
ഏഴുപേരുടെ അപേക്ഷകളില്‍ വ്യാജ ഒപ്പിട്ട് റോജി അഗസ്റ്റിന്‍ സാക്ഷ്യപത്രത്തിനായി മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചുവെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി തങ്ങളെ സമീപിച്ചതെന്നും ഒരു അനുമതിപത്രത്തിലും തങ്ങളാരും ഒപ്പിട്ടിട്ടില്ലന്നെും കഴിഞ്ഞ ദിവസം മറ്റ് രണ്ടുകര്‍ഷകര്‍ വെളിപ്പെടുത്തിയിരുന്നു.
ആദിവാസികര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചും അറിവില്ലായ്മ ചൂഷണംചെയ്തുമാണ് മരങ്ങള്‍ മുറിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കര്‍ഷകരെ വഞ്ചിച്ചതിന് പോലീസ് റോജിക്കും സഹോദരങ്ങള്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്.
Content Highlights: muttil rose wood felling avalattukunnu balan roji Augustine cheated
Published: 26 Jul 2023, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented