തിരുവനന്തപുരം: ഐ.ജി. ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു. 360 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ലക്ഷ്മൺ സർവീസിൽ തിരിച്ചെത്തുന്നത്. മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയാണ് ഐ.ജി. ലക്ഷ്മൺ. ട്രെയിനിങ് ഐ.ജി. ആയാണ് പുതിയ നിയമനം.

To advertise here,

അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ ലക്ഷ്മണിനെ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്