ണ്ടാംവട്ടം മന്ത്രിപദവി. സഭയിലേക്ക് ആറാം ജയം. പി.ജെ. ജോസഫ് വിട്ടുനിന്ന ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയെ എട്ടിൽ ഏഴുസീറ്റിലും ജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2006-ലെ വി.എസ്. മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഏക മന്ത്രിയായിരുന്ന ടി.യു. കുരുവിള സ്ഥാനമൊഴിഞ്ഞതോടെ 2007-ൽ മന്ത്രിയായി. ഒരു കേസിന്റെ വിധികാത്ത് അന്ന് പി.ജെ. ജോസഫും മന്ത്രിസഭയിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ജോസഫ് കുറ്റവിമുക്തനായതോടെ അദ്ദേഹം മടങ്ങിവരാൻ മോൻസ് സ്ഥാനമൊഴിഞ്ഞുകൊടുത്തു. ലയിച്ച കേരളാ കോൺഗ്രസിൽ 2019-ലെ പിളർപ്പുകാലത്തും നേതൃത്വത്തിന് താങ്ങായി ജോസഫ് വിഭാഗത്തിന്റെ നെടുംതൂണായി.

To advertise here,

തലയോലപ്പറമ്പ് ഡി.ബി. കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ കേരള കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ. 1996-ൽ കടുത്തുരുത്തിയിൽനിന്ന് നിയമസഭയിലെത്തുമ്പോൾ ആ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. മുളക്കുളം ഗ്രാമപ്പഞ്ചായത്തിൽ ആപ്പാഞ്ചിറ പൂഴിക്കോൽ കരയിൽ നരിമറ്റത്തുമ്യാലിൽ വീട്ടിൽ പരേതനായ ഒ. ജോസഫിന്റെയും മറിയാമ്മാ ജോസഫിന്റെയും മകനാണ്. ഭാര്യ: സോണിയ, കടുത്തുരുത്തി സെയ്ൻറ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക. മക്കൾ: മരീന (എം.എഡ്. വിദ്യാർഥിനി, എം.ജി. യൂണിവേഴ്‌സിറ്റി), പരേതനായ ഇമ്മാനുവൽ.