തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി ഒ.ആർ. കേളു ചുമതലയേറ്റു. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ സെക്രട്ടേറിയറ്റിലെത്തി മന്ത്രി സ്ഥാനമേറ്റെടുത്തു.

To advertise here,

പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവർത്തികൾക്കാണ് മുൻഗണനയെന്ന് മന്ത്രി ഒ.ആർ. കേളു ചുമതല ഏറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിലെ വന്യമൃഗ ആക്രമണത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും എം.പിമാർ, എം.എൽമാരുമുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയായിരിക്കുമ്പോൾ കെ രാധാകൃഷ്ണൻ തുടങ്ങിവെച്ച കാര്യങ്ങൾ തുടരുമെന്നും കാര്യങ്ങൾ പഠിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയാകുന്നതിന് മുമ്പ് തന്നെ വയനാട്ടിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. പല വിഷയങ്ങളിലും സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഒറ്റക്ക് ഒരു മന്ത്രിവിചാരിച്ചാൽ നടക്കില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളും എം.പി, എം.എൽ.എമാരടക്കമുള്ളവർ ഒന്നിച്ച് നിന്നാൽ മാത്രമേ വന്യമൃഗപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.