സുൽത്താൻ ബത്തേരി: വിറക് ശേഖരിക്കാന്‍ വനത്തില്‍ പ്രവേശിച്ച യുവാവിന് കരടിയുടെ ആക്രമണത്തില്‍ പരിക്ക്. നൂല്‍പ്പുഴ നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണനാണ് (45) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വിറക് ശേഖരിക്കാനായി കോളനിക്കാര്‍ കാട്ടില്‍ കയറിയപ്പോഴാണ് കരടി കൃഷ്ണനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കിയപ്പോഴാണ് കരടി പിന്തിരഞ്ഞത്. കൈക്ക് സാരമായി പരിക്കേറ്റ കൃഷ്ണനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

To advertise here,