തിരുവനന്തപുരം: പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി.യുടെ കണക്ക്.
വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 03.08.2026 വൈകിട്ട് 4 വരെയുള്ള കണക്കനുസരിച്ച് 2892 ട്രാൻസ്ഫോർമറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെൻഷൻ പോസ്റ്റുകളും 2599 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 7212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണു. 233 ട്രാൻസ്ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ് വൈദ്യുതി തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്. വൈദ്യുതി തടസ്സങ്ങൾ പ്രധാനമായും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലാണ് നിലനിൽക്കുന്നത്. വെള്ളം പൂർണ്ണമായും മാറിയതിനുശേഷം സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് മാത്രമേ അവിടങ്ങളിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുകയുള്ളൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി സർക്കിൾ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Content Highlights: KSEB reported a loss of 25.43 crore due to heavy rains by August 3, 2026., 2892 transformers affected with 6.56 lakh consumers facing power outages., Major damage to high and low tension posts and lines across the state., Kannur and Pathanamthitta are the most severely impacted districts., Circle-level control rooms established to expedite power restoration.
Published: 04 Aug 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented