കോഴിക്കോട്: ഷിഗല്ല രോഗം ബാധിച്ച് ചികിൽസയിലായിരുന്ന യു.കെ ജി വിദ്യാർത്ഥിനി മരിച്ചു. തലക്കുളത്തൂർ ഒന്നാം വാർഡ് അണ്ടിക്കോട് വള്ളിൽ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള (നാലര വയസ്) മരിച്ചത്. വി.കെ.റോഡ് അന്നശ്ശേരി എം.ഐ. എൽ.പി സ്‌കൂൾ യു.കെ ജി വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിക്ക് ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് അത്തോളി സ്വകാര്യ ആശുപത്രിയിലും സഹകരണ ആശുപത്രിയിലും കാണിച്ചു. പിറ്റേന്ന് കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിയിലും ചികിത്സ തേടി.
അന്ന് വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ടെസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. മാതാവ്: പ്രിൻസി മേരി.സഹോദരൻ: മിലൻ.
Content Highlights: Fatal case of Shigella infection reported in Kozhikode., Victim was a 4-year-old UKG student from Thalakkulathur., The child passed away at Kozhikode Medical College Hospital., Health authorities are monitoring the situation following the diagnosis.
Published: 06 Jun 2026, 10:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented