ചിതറ/കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്.
ചെവ്വാഴ്ച രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. ജോലിചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു. ഈ സമയത്ത് വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് സരിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Fatal accident at Chithara Oil Palm Estate in Kollam., Victim identified as 37-year-old Saritha., Tree collapse caused by heavy rain and strong winds., Incident occurred while workers sought shelter under trees., Deceased body moved to Kadakkal Taluk Hospital.
Published: 28 Apr 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented