തിരുവനന്തപുരം: ആർക്കും ഒറ്റയ്ക്കുഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം ആർക്കെന്ന് തീരുമാനിക്കുന്നത് പലപ്പോഴും സ്വതന്ത്രരാണ്. ചിലപ്പോൾ അധ്യക്ഷസ്ഥാനംപോലും അവരുടെ കൈവശമാവും. സ്വതന്ത്രന്റെ മുഖംവാടാതെ നോക്കേണ്ടത് കൂടെക്കൂട്ടിയവരുടെ ഉത്തരവാദിത്വമാവും. ഇത്തവണയും 'സ്വതന്ത്ര'മായ തദ്ദേശസ്ഥാപനങ്ങളേറെ.
സ്വതന്ത്രരുടെ തലസ്ഥാനം
തിരുവനന്തപുരം കോർപ്പറേഷനിൽ 101 സീറ്റിൽ 50 നേടിയ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. വിഴിഞ്ഞം വാർഡിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ജയിച്ച രണ്ടു സ്വതന്ത്രരെ ഒപ്പംകൂട്ടി കേവല ഭൂരിപക്ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം.
ആറ്റിങ്ങൽ നഗരസഭയിൽ യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്രൻ എൽഡിഎഫിന് പിന്തുണ നൽകിയേക്കും. 32-ൽ 16 സീറ്റാണ് എൽഡിഎഫിന്.
ഇവർ തീരുമാനിക്കും
കൊല്ലം ചിറക്കര പഞ്ചായത്തിൽ 17 വാർഡിൽ ആറ് ബിജെപിക്കും എൽഡിഎഫിനും യുഡിഎഫിനും അഞ്ചുവീതവുമാണ്. ഒരു സീറ്റിലെസ്വതന്ത്രനെ ചേർത്തുപിടിച്ചാൽ ബിജെപിക്ക് അംഗബലം കൂട്ടാം.
ഒറ്റ സ്വതന്ത്രൻ വിധി നിശ്ചയിക്കും
കോട്ടയം മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ സ്വതന്ത്രൻ ഇടതുമുന്നണിക്കൊപ്പം കൂടിയതോടെ ഇടത്, ഐക്യമുന്നണികൾക്ക് ആറുവീതം സീറ്റായി. എൻഡിഎയ്ക് മൂന്നും. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ നറുക്കു വേണ്ടിവന്നേക്കും. വെള്ളൂർ- ആകെ വാർഡ്- 17. ഇടതിന് എട്ട്, ഐക്യമുന്നണിക്ക് ആറ്, ബിജെപി ഒന്ന്, സ്വതന്ത്രർ രണ്ട്. ഒരു സ്വതന്ത്ര യുഡിഎഫിന് ഒപ്പമായി. മറ്റേ സ്വതന്ത്രന് വൈസ് പ്രസിഡന്റ് പദം വാഗ്ദാനം ചെയ്ത് ഇടത് മുന്നണി കേവല ഭൂരിപക്ഷം ഉറപ്പാക്കി. നെടുംകുന്നം-ഐക്യമുന്നണിക്ക് എട്ട്, ഇടതുമുന്നണിക്ക് ഏഴ്, ഒരു സ്വതന്ത്രൻ. സ്വതന്ത്രൻ യുഡിഎഫിനൊപ്പംനിന്നാൽ അവരുടെ ഭരണം സുരക്ഷിതം. ഇടതിനൊപ്പംനിന്നാൽ നറുക്കെടുപ്പിന് സാഹചര്യം.
ശക്തൻ സ്വതന്ത്രൻ
കൊടുമണിൽ സ്വതന്ത്രൻ പ്രകാശ് ടി. ജോണിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി ഭരണം പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ -യുഡിഎഫ്- ഒൻപത്, എൽഡിഎഫ്-എട്ട്, ബിജെപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന്. നിരണം- യുഡിഎഫിനും എൽഡിഎഫിനും ആറുവീതം. രണ്ടു സ്വതന്ത്രർ ആരുടെയൊപ്പം നിൽക്കുന്നുവോ, അവർ നിരണം ഭരിക്കും.
ഇടുക്കി
ഉപ്പുതറ- ആകെ വാർഡ് 18. യുഡിഎഫ് - എട്ട്, എൽഡിഎഫ്- എട്ട്, എൻഡിഎ- ഒന്ന് , സ്വതന്ത്ര- ഒന്ന്. സ്വതന്ത്ര രമണി രൂപേഷ് എൽഡിഎഫിനൊപ്പംനിന്ന് വൈസ് പ്രസിഡന്റ് പദം സ്വീകരിക്കാൻ തീരുമാനിച്ചു.
പള്ളിവാസൽ-ആകെ വാർഡ്- 14. യുഡിഎഫ്- ഏഴ്, എൽഡിഎഫ്- ആറ്, സ്വതന്ത്രൻ എൽഡിഎഫിന് പിന്തുണ നൽകി. ഇനി നറുക്കെടുപ്പ്.
സ്വതന്ത്ര സസ്പെൻസ്
ആലപ്പുഴ നഗരസഭ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ്. ഭരിച്ചേക്കും. യുഡിഎഫിന് 24 സീറ്റാകും. എൽഡിഎഫ്-22, എൻഡിഎ-5 പിഡിപി-1, എസ്ഡിപിഐ-1.
ചേപ്പാട് -എൽഡിഎഫിനും യുഡിഎഫിനും ഏഴംഗങ്ങൾ വീതമുള്ള പഞ്ചായത്ത്. സ്വതന്ത്ര അംഗം ടി. തുളസിയെ പ്രസിഡന്റാക്കി യുഡിഎഫ് ഭരിക്കും. ബിജെപിക്ക് ഒരുസീറ്റ്.
ചെട്ടികുളങ്ങരയിൽ സ്വതന്ത്രൻ ജി. പുഷ്പരാജന് വൈസ് പ്രസിഡന്റുസ്ഥാനം വാഗ്ദാനം നൽകി എൽഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. ആകെ -22 സിപിഎം-11, ബിജെപി-എട്ട്, കോൺഗ്രസ് -രണ്ട്, സ്വതന്ത്രൻ- ഒന്ന്.
എറണാകുളം
അങ്കമാലി നഗരസഭ-ആകെ - 31. എൽഡിഎഫ്-13, യുഡിഎഫ്- 12, എൻഡിഎ-രണ്ട്. യുഡിഎഫും എൽഡിഎഫും സ്വതന്ത്രരുടെ പിന്തുണ തേടിയിട്ടുണ്ട്.
പിറവം രാമമംഗലം-ആകെ 14. യുഡിഎഫ് ഏഴ്, എൽഡിഎഫ് അഞ്ച്, ബിജെപി ഒന്ന്, സ്വതന്ത്ര ഒന്ന്. സ്വതന്ത്രയുടെ നിലപാട് നിർണായകമാണ്. പോത്താനിക്കാട്-ആകെ - 14. എൽഡിഎഫ്-ഏഴ്. യുഡിഎഫ്-ആറ് എൽഡിഎഫിന് ഭരണമുറപ്പിക്കാനും യുഡിഎഫിന് ഭാഗ്യം പരീക്ഷിക്കാനും സ്വതന്ത്രനെ വേണം.
തൃശ്ശൂർ
തൃശ്ശൂർ കൊണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ സ്വതന്ത്രൻ പി.ആർ. വിശ്വനാഥന്റെ നിലപാട് നിർണായകമാകും. ആകെ -16. എൽഡിഎഫ്- ഏഴ്. എൻഡിഎ-ആറ്, യുഡിഎഫ്-രണ്ട്.
കൊടകര-20 വാർഡ്. എൽഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം. അഞ്ചെണ്ണം എൻഡിഎ. ഇടതുവിമതനായ ഏക സ്വതന്ത്രനാകും നിർണായകം. മറ്റത്തൂർ-ആകെ വാർഡ് 24. എൽഡിഎഫ്- 10, യുഡിഎഫ് -എട്ട്, എൻഡിഎ- നാല്, സ്വതന്ത്രർ- രണ്ട്. സ്വതന്ത്രർ തീരുമാനിക്കുന്നതനുസരിച്ചായിരിക്കും ഭരണം.
മുല്ലശ്ശേരി ബ്ലോക്ക്- 14 ഡിവിഷൻ. യുഡിഎഫ്-ഏഴ്, എൽഡിഎഫ്-ആറ്. സ്വതന്ത്രന്റെ നിലപാടാണ് നിർണായകമാകും.
വിമതൻ തീരുമാനിക്കും
കോഴിക്കോട് തിരുമ്പാടി ഗ്രാമപ്പഞ്ചായത്ത്- ആകെ- 19. യുഡിഎഫിനും എൽഡിഎഫിനും ഒമ്പതുവീതം. വിമതനെ പ്രസിഡന്റാക്കി ഭരണം തുടരാനാണ് കോൺഗ്രസിൽ ധാരണ.
Content Highlights: Discover how independent candidates are shaping outcomes in Kerala`s local body elections. See which alliances are vying for their crucial support and how they`re influencing power.
Published: 23 Dec 2025, 06:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented