കോട്ടയം:വയലുകളെ പുരയിടമെന്ന് തരംമാറ്റുന്നതിനായി ഡേറ്റാബാങ്കില്‍ വന്‍അട്ടിമറി. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണനിയമം നിലവില്‍വന്ന 2008-നുമുമ്പ് രൂപമാറ്റംവന്ന വയലുകളെ പുരയിടമെന്ന് പേര് മാറ്റിനല്‍കാനായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ 2008-നുശേഷം നികത്തിയ പാടങ്ങളും തരംമാറ്റാന്‍ അനുമതിനല്‍കി.
ഭൂമിയുടെ സാറ്റ്ലൈറ്റ് മാപ്പ് പരിശോധിച്ചാല്‍ തണ്ണീര്‍ത്തട-നെല്‍വയല്‍ വിജ്ഞാപനംവന്ന സമയത്ത് അപേക്ഷകന്റെ ഭൂമി, പാടമോ പുരയിടമോ എന്നറിയാന്‍ കഴിയും. പക്ഷേ, അപേക്ഷ പരിഗണിക്കുന്ന പ്രാദേശിക നിരീക്ഷണസമിതി ഈ സൗകര്യം ഉപയോഗിക്കുന്നില്ല.
സ്ഥലപരിശോധനപോലും നടത്താതെ അപേക്ഷകള്‍ മുഴുവന്‍ ഡേറ്റാബാങ്കില്‍നിന്ന് ഒഴിവാക്കിയ പഞ്ചായത്തുകളുണ്ട്. ഉദാഹരണത്തിന് കോട്ടയം കിടങ്ങൂര്‍ പാടശേഖരവുമായി ബന്ധപ്പെട്ട 185 അപേക്ഷകളില്‍ 181 എണ്ണം അംഗീകരിച്ച് ഡേറ്റാബാങ്കില്‍നിന്ന് ഒഴിവാക്കി. നിലവില്‍ കൃഷിചെയ്തുവരുന്ന പാടങ്ങള്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറുകളും ഇതിലുണ്ട്.
രണ്ടുമീറ്റര്‍വരെ വീതിയുള്ള തോടുകള്‍ റീസര്‍വേയില്‍ രേഖപ്പെടുത്താത്തതിനാല്‍ അവയ്ക്കും മരണമണി മുഴങ്ങുകയാണ്. 2008-ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണനിയമപ്രകാരമാണ് ഓരോ തദ്ദേശഭരണസ്ഥാപനത്തിലും ഡേറ്റാബാങ്ക് തയ്യാറാക്കിയത്. 11 വര്‍ഷത്തിനുശേഷവും ഡേറ്റാബാങ്ക് പൂര്‍ണമാകാത്ത ഇടങ്ങളില്‍ ഉടന്‍ അത് തയ്യാറാക്കാന്‍ റവന്യൂവകുപ്പ് 2020-ല്‍ നിര്‍ദേശിച്ചിരുന്നു.
ഭൂമിതരംമാറ്റത്തിന്റെ പ്രക്രിയ എളുപ്പമാക്കുന്നതിനാണ് ഇത് നിര്‍ദേശിച്ചത്. ഡേറ്റാ ബാങ്ക് തട്ടിക്കൂട്ടി ഉണ്ടാക്കിയിടത്ത് തരംമാറ്റത്തില്‍ വ്യാപകമായ ക്രമക്കേടിന് വഴിയായി. 1,74,399 അപേക്ഷകളാണ് സംസ്ഥാനത്ത് ഭൂമിതരംമാറ്റത്തിന് കിട്ടിയത്. ഇതില്‍ 93,455 എണ്ണം തീര്‍പ്പാക്കി.
ഇളവുനേടി തിരിമറി
വീട് നിര്‍മാണത്തിന് 10 സെന്റ്വരെ നികത്താമെന്ന നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി വലിയ പാടങ്ങള്‍ പലരുടെപേരില്‍ കൂട്ടിവാങ്ങിയശേഷം നികത്തുന്നുണ്ട്. ഡേറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കിയാല്‍ പരമാവധി 10 സെന്റ് വിസ്തൃതിയുള്ള ഭൂമിയില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പണിയാം. അഞ്ച് സെന്റ് വസ്തുവില്‍ 400 ചതുരശ്ര അടി വാണിജ്യകെട്ടിടവും പണിയാം. ഇവയ്ക്ക് പണിക്കുള്ളത് ഒഴിച്ചുള്ള പ്രത്യേക അനുമതിവേണ്ട. എന്നാല്‍, പാര്‍പ്പിടസമുച്ചയങ്ങളോ ബഹുനില ഫ്‌ളാറ്റുകളോ പറ്റില്ല. 10 സെന്റില്‍ അധികം ഭൂമിയുള്ളവര്‍ക്കും 10 സെന്റ്വരെ വില്ലേജ് ഓഫീസറെക്കൊണ്ട് അളന്നുതിരിച്ചുനല്‍കി വീട് നിര്‍മിക്കുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് അനുമതിനല്‍കാം.
Content Highlights: kerala land bank wet land paddy field
Published: 14 Dec 2022, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented