കാസര്‍കോട്: ഉദ്ഘാടകയായ മന്ത്രി ജെ.ചിഞ്ചുറാണി വരാന്‍ വൈകിയതിനെത്തുടര്‍ന്ന് കൃത്യസമയത്ത് സ്ഥലത്ത് എത്തിയിരുന്ന മുഖ്യാതിഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പിണങ്ങിപ്പോയി. മുളിയാര്‍ ബോവിക്കാനത്ത് ജില്ലാപഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഒന്നരക്കോടി രൂപ ചെലവില്‍ പണിത എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് കൊല്ലം സ്വദേശിനിയും തന്റെ നാട്ടുകാരിയായ മന്ത്രി വൈകിയതിനെത്തുടര്‍ന്ന് എംപി പിണങ്ങിപ്പോയത്.
നോട്ടീസില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കെട്ടിടോദ്ഘാടനമെന്നാണ് വെച്ചിരുന്നത്. മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി 2.30-ന് മുമ്പുതന്നെ സ്ഥലത്തെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മറ്റ് ജനപ്രതിനിധികളും കൃത്യസമയത്തുതന്നെ എത്തി. ജനപ്രതിനിധികളോടും പൊതുപ്രവര്‍ത്തകരോടും സൗഹൃദം പങ്കിട്ടും എബിസി കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ നോക്കിക്കണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഒന്നേകാല്‍ മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു. മറ്റ് പരിപാടികള്‍ക്കും എംപിക്ക് പോകാനുണ്ടായിരുന്നു. മന്ത്രിയായാലും ഇത്രയും വൈകരുതെന്ന് പറഞ്ഞ് 3.40-ന് എംപി കാറില്‍ കയറി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ എംപിയെ അനുനയിപ്പിക്കാന്‍ കാറിന് സമീപമെത്തി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ജെ.ചിഞ്ചുറാണി നാലോടെയാണ് സ്ഥലത്തെത്തിയത്. അധ്യക്ഷനായ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ മന്ത്രിക്കൊപ്പമാണ് സ്ഥലത്തെത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി നാട്ടുകാരനായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രി വൈകിയതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരണവും ആശംസ പ്രസംഗവും പൂര്‍ണമായും ഒഴിവാക്കി.
Content Highlights: kasaragod mp rajmohan unnithan protests minister chinjuranis late arrival
Published: 20 May 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented