തിരുവനന്തപുരം: എ.കെ.ഗോപാലന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ പ്രതിമകള്‍ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. ഉണ്ണി കാനായിയാണ് ശില്പി. 

To advertise here,

എ.കെ.ജി., ഇ.എം.എസ്. പ്രതിമകള്‍ വഞ്ചിയൂര്‍ ജങ്ഷനിലും കോടിയേരി ബാലകൃഷ്ണന്റേത് കൂട്ടാംവിളയിലുമാണ് സ്ഥാപിക്കുക. മൂന്നര അടി ഉയരമുള്ള ശില്പങ്ങള്‍ മൂന്നുമാസം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. എ.കെ.ജി.യുടേയും ഇ.എം.എസിന്റേയും പ്രതിമകള്‍ക്ക് വെങ്കലനിറവും കോടിയേരി ബാലകൃഷ്ണന്റേതിന് ഫൈബര്‍ ഗ്ലാസിന്റെ യഥാര്‍ത്ഥനിറവുമാണ്. 

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള, മന്നത്ത് പത്മനാഭന്‍, എസ്.പി.ബാലസുബ്രഹ്‌മണ്യം എന്നിവരുടെ പ്രതിമകളുടെ പണിപ്പുരയിലാണ് ഉണ്ണി കാനായി.