തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഡാറ്റാ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യേതികുമാര്‍ ചാമക്കാല.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചാമക്കാല പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കൊറോണ രോഗികളുടെ വിവരശേഖരം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അമേരിക്കന്‍ കമ്പനിയാണ് സ്പ്രിംഗ്ലര്‍. പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്‍മാറിയിരുന്നു. 

To advertise here,

സ്പ്രിംഗ്ലര്‍ എന്നൊരു ബൂര്‍ഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വിറ്റു സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന് ചാമക്കാല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.  

സ്പ്രിങ്‌ളറിനെക്കുറിച്ച് മിണ്ടരുത്........

അന്താരാഷ്ട്ര കുത്തകകള്‍ക്ക് തലയെണ്ണി വില്‍ക്കാന്‍ പോവുകയാണ്... സന്ദേശം സിനിമയിലെ സഖാവിന്റെ ഡയലോഗ് ഓര്‍മയില്ലേ..?

കവലകള്‍ തോറും അമേരിക്കന്‍ കുത്തക കമ്പനികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും കടന്നുവരവിനെതിരെ ഘോരഘോരം പ്രസംഗിച്ച സഖാക്കളെ സൈബര്‍ കുട്ടി സഖാക്കള്‍ക്ക് ഓര്‍മയുണ്ടാവില്ല.

അവര്‍ ജനിച്ചപ്പോഴേക്കും കുത്തകകളുടെ അടിമകളായി പാര്‍ട്ടി മാറിയിരുന്നു.

സ്പ്രിങ്‌ളര്‍ എന്നൊരു ബൂര്‍ഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വിറ്റു സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍.

ഡേറ്റ (വിവരങ്ങള്‍ ) ആണ് ആധുനിക ലോകത്തെ സ്വര്‍ണഖനി എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം.

മലയാളി ഉള്ളതുകൊണ്ടാണ് സ്പ്രിങ്‌ളറിനെ കൂടെ കൂട്ടിയതെന്ന് സഖാക്കള്‍....

മലയാളി ബൂര്‍ഷ്വയായാലും തൊഴിലാളിയാക്കാം എന്ന് പാര്‍ട്ടി രേഖയില്‍ എവിടെയും കാണുന്നില്ല ....

ബൂര്‍ഷ്വ മലയാളിക്ക് സാദാ മലയാളി ചുമയ്ക്കുന്നതും തുമ്മുന്നതും അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ നടന്ന പുത്തന്‍ വിപ്ലവമാണെന്ന് കമ്മി കുഞ്ഞുങ്ങള്‍ക്ക് സ്റ്റഡി ക്ലാസെടുക്കാം....

പാര്‍ട്ടി ബുദ്ധിജീവികളായ ഐസക് ആദിയായവര്‍ക്ക് സ്പ്രിങ്‌ളര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരുതരം വിറയലാണ്....

കടിച്ചാല്‍ പൊട്ടാത്ത സാമ്രാജ്യത്വ മൂലധന പരിപ്രേക്ഷ്യങ്ങളുമായി ടെലിവിഷന്‍ ചര്‍ച്ചയില്‍ നിറഞ്ഞ് നില്‍ക്കുന്ന എം.ബി രാജേഷ് ആദിയായ ചര്‍ച്ചാ സിംഹങ്ങള്‍ മടയിലൊളിച്ചു...

സ്പ്രിങ്‌ളറിനെക്കുറിച്ച് മിണ്ടരുത് എന്നാണത്രെ പാര്‍ട്ടി നിര്‍ദേശം (പോളണ്ടിനെക്കുറിച്ചും )...

ഇടത് ബുദ്ധിജീവി, മാധ്യമ പ്രവര്‍ത്തകരെയൊന്നും കാണാനില്ല.....

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ ഇടപാടെങ്കില്‍ നടക്കാമായിരുന്ന ടെലിവിഷന്‍ ഡിബേറ്റുകളുടെ എണ്ണവും സ്വഭാവവും സങ്കല്‍പ്പിച്ചു നോക്കൂ....

'നിഷ്പക്ഷ' മാധ്യമങ്ങളില്‍ ചിലര്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ സ്വപ്നം കണ്ട് ഉറങ്ങുകയാണ്....

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല....

ഈ അവസരവാദത്തിന് അവരുടെ പ്രേക്ഷകരും വായനക്കാരും ഉത്തരം നല്‍കട്ടെ......

Content Highlight: Jyothikumar chamakkala Facebook post against Pinarayi vijayan govt